Thursday, April 19, 2007

കാണാത്ത സ്വപ്നം

ആരോ വാതിലില്‍ മുട്ടിവിളിക്കുന്നു.
ഞാനുറങ്ങുകയായിരുന്നു.....
എന്റെ ഉരക്കത്തിനൊരു പേരുണ്ട്‌ "സേവ"
വെറും സേവയല്ല കുംഭകര്‍ണ്ണസേവ
അത്തരത്തിലുള്ള സേവയില്‍ ഞാന്‍ ഏര്‍പ്പെട്ടിരിക്കുംബോള്‍ ദേ വീണ്ടും മുട്ട്‌
ഡും ഡും ഡും
ഭാഗ്യം
കൊളിങ്ങ്ബെല്ലില്ലാത്തത്‌ ചിലപ്പോഴൊക്കെ ഒരനുഗ്രഹം തന്നെ
ഇല്ലെല്‍ ഈ പണ്ടാരക്കാലന്മാര്‍ അതേല്‍ ഞെക്കി 'ക്രീ.......ന്ന്
വച്ച്‌ ഒള്ള കറണ്ടെല്ലാം കളഞ്ഞെനെ.ആളില്ലാത്ത വീടാനെണ്‍ഗില്‍
ഇവന്മാര്‍ അരമണിക്കൂറെങ്കിലും
ഇതേല്‍ ഞെക്കി ബില്ല് കൂട്ടിയിട്ടേ പോകൂ.

മുട്ടിന്റെ ആഘാതം കൂടി.....കൂടെ വിളിയും
അണ്ടൂരാനേ........അണ്ടൂരാനേ.........ആളില്ലേ........
ഞാന്‍ ഉറക്കച്ചടവോടെ ഉണര്‍ന്നു."ആരാടാ പോത്തുകളെ ഈ കൊച്ചു
വെളുപ്പാങ്കാലത്ത്‌ വന്നു കതകുചവിട്ടിപ്പൊളിക്കുന്നേ"???
എന്ന് ചോദിക്കണം എന്നു തോന്നിപ്പോയി
പക്ഷേ.....ശബ്ദം പുറത്തെയ്ക്കു വരുന്നില്ല.
പതിവായി രാവിലെ 10 മണിക്കുണരാറുള്ള ഞാന്‍ രാവിലെ
6 മണിക്കെഴുന്നേറ്റാലുള്ള കുഴപ്പത്തെപ്പറ്റി അപ്പോഴാണു ഞാന്‍
മനസിലാക്കിയത്‌.ഞാന്‍ റൂമിലെ ലൈറ്റിട്ടു.
ഇപ്പോള്‍ കതകിലെ മുട്ടിനു ഒരു ദിനോസരിനൊളം പോന്ന
വെയിറ്റുണ്ട്‌.അമ്മ രാവിലെ അംബലത്തില്‍ പൊയിക്കാണും.
ഞാന്‍ കതകിനടുത്തെത്തി......ചോദിച്ചു
ആരാ.....തൊണ്ട ഇടറി ഞാന്‍ ചോദിച്ചു
അണ്ടൂരാനേ.............ഏതൊ കൊരാങ്ങന്‍ തൊണ്ടകീറി ഒരു വിളി
സത്യത്തില്‍ ഞാന്‍ കതകിന്റെ കുറ്റി അറിയാതെ തുറന്നുപോയി

അതിരാവിലെ വാതിലിനു മുന്നില്‍ ഗുണ്ടകളെപ്പോലെ
മൂന്നുപേര്‍.
ആ മൂന്നംഗസംഖ്യ എന്നെ നോക്കി ഒന്നു ചിറഞ്ഞു.
"എന്തോന്നു ഉറക്കമാടേ അണ്ടൂരാനേ?
ഞങ്ങള്‍ എത്ര നേരമായിട്ട്‌ കിടന്നു വിളിക്കുന്നു
സത്യത്തില്‍ ഇങ്ങനെയൊരു ഗതികേട്‌ ഞങ്ങള്‍ക്ക്‌ വന്നല്ലോന്ന്
ഈ കൊച്ചുവെളുപ്പാന്‍ കാലത്ത്‌ ചിന്തിച്ചുപോയി...കഷ്ടം..!"
ഞനൊന്നും മിണ്ടിയില്ല, കാരണം മറ്റൊന്നുമല്ല.ഒന്ന് രാവിലെ
ഉറക്കമെഴുന്നേറ്റിട്ട്‌ ഒന്ന് മുഖം പോലും കഴുകിയിട്ടില്ല.രണ്ട്‌
ഈ തടിയന്മാരെങ്ങാനും എദുത്തിട്ട്‌ രാവിലെ പെടച്ചാലോ.
ഉള്ളില്‍ തങ്ങിനിന്ന ഉള്‍ഭയത്തോടെ ഞാന്‍ പറഞ്ഞു
"നിങ്ങള്‍ അകത്തേയ്ക്കു വരൂ"
"ഞങ്ങളെ അങ്ങനെ ഇരുത്താനൊന്നും നോക്കണ്ട...
ഞാന്‍ പുറത്തേയ്ക്കുവരാന്‍ താമസിച്ചതിന്റെ പരിഭവമെന്നൊണം മുഖത്ത്‌ നീരസമുള്ളപോലെ
എനിക്കു തോന്നി ആ വാക്കുകള്‍.ഞനൊന്നും പറഞ്ഞില്ല.അവര്‍ അകതേയ്കുവന്നു പൂമുഖത്തുണ്ടായിരുന്ന് പഴയ ചൂരല്‍കസേരകളില്‍ സ്ഥാനം പിടിച്ചു.
"നിങ്ങളിരിക്ക്‌ ഞനൊന്നു മുഖം കഴുകി തിരികെ വരാം." ഞാന്‍ പറഞ്ഞു
"ശരി അങ്ങനെയാകട്ടെ"
അമ്മയൊടു ചായയ്കു പരഞ്ഞു ഞാന്‍ തിരികെ വന്നു മൂവര്‍ക്കും അഭിമുഖമായി ഇരുന്നു.
ആ വന്നകൂട്ടത്തില്‍ നദുവത്തിരുന്നയാള്‍ പറഞ്ഞുതുടങ്ങി.
"അതെ അണ്ടൂരാനെ ഞങ്ങളെ വല്ല പരിചയവുമുണ്ടോ"
ഇല്ല എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
ഇവനേതെടാ എന്നര്‍ത്ഥത്തില്‍ അവര്‍ പരസ്പരം നോക്കി.
എന്റെ പേരു "വിശ്വപ്രഭ" നടുവത്തെ ചേട്ടന്‍ സ്വയം പരിചയപ്പെടുത്തി
"എന്റെ പേരു കൊടകരപുരാണം" ഇടത്തേയറ്റത്തിരുന്നയാള്‍
"ഞാന്‍ വക്കാരിമഷ്ട" വലത്തേയറ്റ്ം പറഞ്ഞു
ഞാന്‍ പതുക്കെ കസേരയില്‍ നിന്നും എഴുന്നേറ്റു
എന്റെ മുഖത്ത്‌ അദ്ഭുതങ്ങളുടെ വേലിയെറ്റങ്ങല്‍ നടക്കുന്നത്‌ ആ മൂവര്‍ക്കും പിന്നിലായി
വചിരുന്ന അലമാരയുടെ കണ്ണടിചില്ലിലൂടെ ഞാന്‍ കണ്ടു.
"ഭഗവാനെ ഇവര്‍.............
വിശ്വപ്രഭ.......കൊടകരപുരാണം.......വക്കാരിമഷ്ട.........
മലയാള ബ്ലൊഗുചരിത്രത്തിലെ ഇതിഹാസങ്ങള്‍...........
മലയാളബ്ലൊഗുകള്‍ക്ക്‌ ഒരു കനകസിംഹാസനം ഒരുക്കിയ മഹാസാരഥികള്‍............"
ഞാന്‍ അറിയാതെ മനസില്‍ പറഞ്ഞുപോയി.
"എടോ അണ്ടൂരാനെ.....താനെന്താ ചാടിയെഴുന്നെറ്റതു....ഇരിയെടോ അവിടെ."
കൊടകര എന്റെ കയ്യില്‍പിടിച്ചിരുത്തി.
"അല്ല ഞാന്‍............" മുറിഞ്ഞ വാക്കുകള്‍ എന്റെ നാവിന്തുംബില്‍ നിന്നും
ഊര്‍ന്നിറങ്ങി.
ഞങ്ങള്‍ക്കിടയിലെ അദ്ഭുതനിമിഷങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ടു അമ്മയുടെ ചായ എത്തി.
"അമ്മാ ഇവരെ അറിയ്യോ" ഞാന്‍ അമ്മയൊടു ചൊദിച്ചു.
"ഇല്ല ആരാ ഇവരൊക്കെ?"
അമ്മാ അന്നൊരിക്കല്‍ അമ്മ മാത്രുഭൂമിപത്രം വായിച്ച്‌ ബ്ലൊഗുകള്‍ എന്താണെന്ന് ചൊദിച്ചതോര്‍മമയുണ്ടൊ? വാരന്ധ്യപ്പതിപ്പിലുണ്ടായിരുന്ന ലേഖനം ഓര്‍ക്കുന്നില്ലേ അമ്മ?
"അതെ ഓര്‍ക്കുന്നുണ്ട്‌ അതും ഇവരുമായുള്ള ബന്ധം എന്താ?"
"ആ ബ്ലോഗുചരിത്രത്തിലെ ഏറ്റവും പ്രഗല്‍ഭന്മാരില്‍ ചിലരാണിവര്‍."
അമ്മയ്ക്ക്‌ ഈ വിഷയത്തിലൊന്നും വലിയ പിടിയില്ലാത്തതിനാല്‍ അമ്മ അവരെ നോക്കീ ചിരിച്ചു
"അമ്മാ ഇത്‌ കൊടകരപുരാണം, അത്‌ വിശ്വപ്രഭ അങ്ങേ അറ്റത്തിരിക്കുന്നത്‌ വക്കാരിമഷ്ട."
അമ്മ അവരെ നോക്കി തൊഴുതു
അവര്‍ തിരിച്ചും
"ശരി നിങ്ങള്‍ സംസാരിച്ചിരിക്ക്‌" എന്ന് പറഞ്ഞ്‌ അമ്മ അകത്തേയ്ക്കു പോയി
"അപ്പോഴെ അണ്ടൂരാനെ നമുക്ക്‌ വിഷയത്തിലേയ്ക്ക്‌ കടക്കാം.
ഞങ്ങള്‌ വന്നത്‌ നിങ്ങളുടെ പുതിയതായി തുടങ്ങിയ ഒരു ഉണക്ക ബ്ലോഗുണ്ടല്ലോ.അതു കണ്ടിട്ടാ.അതൊന്നു നിര്‍ത്തിയാല്‍തന്നെ വലിയ ഉപകാരം.ഇത്തരം അറുബൊറന്‍ സാധനങ്ങളൊക്കെ എഴുതിപ്പിടിപ്പിച്ച്‌ ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്‌" വിശ്വപ്രഭ ഉറക്കെത്തന്നെ പറഞ്ഞു.
ഞാന്‍ നാണിച്ചുപോയി,ഇവര്‍ ഈ രാവിലെ വന്ന് എന്നെ....ശ്ശൊ...ഈ ബ്ലോഗുകളൊന്നും
തുടങ്ങണ്ടായിരുന്നു.
വിശ്വപ്രഭ നിര്‍ത്തിയിടത്തൂന്നെന്നവണ്ണം കൊടകര പറഞ്ഞുതുടങ്ങി
"അതേ.....ഈ അണ്ടൂരാന്‍...കിണ്ടൂരാന്‍ എന്നൊക്കെ പറഞ്ഞ്‌ ആള്‍ക്കാര്‍ക്കിടയില്‍ എട്ടരത്തട്ടിപ്പ്‌ നടത്താനാണോ നിങ്ങളുടെ ഭാവം?
ഒന്നാമത്‌ ഞങ്ങളൊക്കെ രാത്രിമുഴുവന്‍ ഉറക്കം കളഞ്ഞ്‌ ഇരുന്ന് കുത്തിക്കുറിച്ച്‌ ഉണ്ടാക്കുന്ന കഥകളും മറ്റും അടിച്ച്‌ മാറ്റി അവരുടെ ബ്ലോഗുകളില്‍ കൊടുത്ത്‌ വലിയ കലാകാരന്മാരായി ഞെളിഞ്ഞു നടക്കുന്ന കാലമാണ്‌.ഒടുവില്‍ ഞങ്ങൊളൊക്കെ ചൊറിയും കുത്തിനടക്കേണ്ട ഗതികേടാ...
അതുകൊണ്ട്‌ എന്റെ മോന്‍ അങ്ങനുള്ള വല്ല പരിപാടിക്കുമാണ്‌ ഈ പണ്ടാരമടങ്ങിയ ബ്ലൊഗുതുടങ്ങിയതെംഗില്‍ അതിനുള്ള വെള്ളത്തില്‍ ഇത്തിരി കാപ്പിപ്പൊടി ചേര്‍ത്താല്‍ കാപ്പിയായിട്ട്‌ കുടിക്കാം.വളരെ വ്യക്തമായിപ്പറഞ്ഞാല്‍ "തടികേടാക്കണ്ട" മനസിലായോ?
കൊടകരയുടെ മുഖം ചുവന്നു തുടുത്തിരുന്നു.ഈയടുത്ത്‌ ചില മള്‍ട്ടിനാഷണല്‍ കമ്പനിക്കാരുടെ ബ്ലോഗുകളില്‍ ഇവരുടെ പലരുടെയും വര്‍ക്കുകള്‍ ഇവരുടെ അനുവാദമില്ലാതെ,ഒറ്റവാക്കില്‍ പറഞ്ഞാല്‍ മോഷ്ടിച്ച്‌ കൊടുത്തിരുന്നു.അതിനെപ്പറ്റിയുള്ള പുകിലുകള്‍ നടക്കുന്ന സമയമായതിനാലാകാം ഇവരൊക്കെ ഇത്രയും ചൂടായിപ്പറയുന്നതെന്നെനിക്കു തോന്നി-തോന്നലല്ല-

സത്യമാണ്‌
ഞാന്‍ എന്ത്‌ ചെയ്യണം എന്നറിയാതെ പകച്ച്‌ അടുത്ത ആളിന്റെ മുഖത്തേയ്ക്ക്‌ നോക്കി.....
"അണ്ടൂരാനെ....ഇവര്‌ രണ്ടാളും പറഞ്ഞകണക്കല്ല ഞാന്‍ ഇയാളുടെ ഗുരു ഒക്കെത്തന്നെ പക്ഷെ
വൃത്തികേട്‌ കാണിച്ചാല്‍ ഞാന്‍ രണ്ടങ്ങട്ട്‌ ഇട്ടിട്ടേ സംസാരിക്കൂ.അക്കാര്യത്തില്‍ ഞാന്‍ ലേശം ചൂടനാ.അതുകൊണ്ട്‌ വളരെ ശ്രദ്ധിച്ചും കണ്ടുമൊക്കെ വേണം ബ്ലോഗാന്‍ ഇല്ലേല്‍ കൊടകര പറഞ്ഞപോലെ മൊന്റെ തടികേടാകും കൂടുതലൊന്നും പറയാനില്ല അതല്ല വളരെ നല്ലരീതിയിലാണ്‌ താങ്കളുടെ പ്രവര്‍ത്തനമെങ്കില്‍ നിങ്ങല്‍ക്ക്‌ എന്ത്‌ സഹായവും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കാം"
വക്കാരിമഷ്ട വളരെ ബലിഷ്ടമായി പറഞ്ഞു നിര്‍ത്തി.
"അപ്പോ വിശ്വേട്ടാ നമ്മളിറങ്ങുകയല്ലെ?" വക്കാരി ചൊദിച്ചു.
"ശരി ഇറങ്ങാം" വിശ്വേട്ടനും കൊടകരയും ഒരുമിച്ചു പറഞ്ഞുകൊണ്ടെഴുന്നേറ്റു.
ഞാന്‍ ഇതികര്‍ത്തവ്യഥാമൂഢനായി മൂവരെയും മാറി മാറി നോക്കി....
എന്റെ നാവില്‍ നിന്നും വിറയലൊടുകൂടി വാകുകള്‍ പുറത്തുവന്നു
"ഞാന്‍........ഞാന്‍......മ...മറ്റുള്ളവരുടെ വര്‍ക്കുകള്‍.....മോഷ്ടിക്കില്ല.....
എ....ഞാന്‍ ...തെറ്റൊന്നും..ചെയ്യില്ല....."
എന്റെ പറച്ചില്‍ കേട്ട്‌ അവര്‍ക്ക്‌ ചിരിവന്നു
"എടോ ...താന്‍ പേടിക്കേണ്ടെടോ...ഞങ്ങളുടെ വിഷമം കൊണ്ടു പറഞ്ഞെന്നെ ഉള്ളു
താന്‍ വിഷമിക്കേണ്ട" വിശ്വേട്ടന്‍ ചിരിച്ചുകൊണ്ട്‌ പറഞ്ഞു...
അത്‌ കണ്ടപ്പൊള്‍ എനിക്ക്‌ ഇത്തിരി ആശ്വാസമായി
മൂന്നുപേരും എന്റെ തോളില്‍തട്ടി.........ഒരാശ്വസിപ്പിക്കലെന്നോണം
വക്കാരി പറഞ്ഞു "വിഷമിക്കേണ്ട ധൈര്യമായിട്ട്‌ നിങ്ങള്‍ക്കുള്ളതു പ്രകാശിപ്പിക്കാം,
നിങ്ങള്‍ എഴുതിയ ഒരു കഥയോ കവിതയോ മറ്റാരെങ്കിലും പ്രസിദ്ധീകരിച്ചാല്‍ നിങ്ങള്‍
എന്തുചെയ്യും...അതു വരരുത്‌...അതുകൊണ്ട്‌ പറഞ്ഞെന്നേ ഉള്ളൂ"
"അതെ...അതെ...വക്കാരി പറഞ്ഞതാണു ശരി...."കൊടകര ചിരിച്ചുകൊണ്ടു പറഞ്ഞത്‌
എനിക്കൊരു വലിയ ആശ്വാസമായിതോന്നി.

മൂവരും പൂമുഖം കഴിഞ്ഞ്‌ പുറത്തേയ്ക്കിറങ്ങി
"അണ്ടൂരാനെ ഇത്‌ വളരെ പഴയവീടാനല്ലോ...
കൊള്ളാം നിങ്ങളുടെ വീടും പൂമുഖവും മറ്റും.ഇനി വരുംബോള്‍ കുറച്ചുനേരം
ഇവിടെ ചിലവഴിക്കണം അല്ലേ കൊടകരെ?" വിശ്വെട്ടന്‍ ചോദിച്ചു.
"അതെ അതെ " പൂമുഖവും മറ്റുംചുറ്റിനോക്കി കൊടകര പ്രതികരിച്ചു
"അല്ല രാവിലെ കാപ്പി കഴിച്ച്കോ?" ഞാന്‍ ചൊദിച്ച്കു
അതിനു മറുപടിയായി കാറിന്റെ ഡോറ്‌ തുറന്ന് അകത്തെയ്ക്ക്‌ കയറി ചിരിച്ചുകൊണ്ട്‌
വക്കാരി ചോദിച്ചു
"എന്താ അണ്ടൂരാനെ സമയം 7മണി ആകുന്നതല്ലേ ഉള്ളൂ.ഞങ്ങള്‍ക്കിത്തിരി ജോലി ബാക്കിയുണ്ട്‌.
ഇനി വരുംബൊ ആകാം"
മൂവരും കാറിനകത്തേയ്ക്കു കയറി
മൂവരും കൈവീശി യാത്രചൊദിച്ചു.അവര്‍ വന്ന നീലസാന്റ്രോകാര്‍ വീടിന്റെ മുറ്റം കടന്നു വിശാലമായ റോഡിലേയ്ക്ക്‌ ലയിച്ചു
ക്‌ ര്‍ ണീം.................................................
ഞാന്‍ ഞെട്ടിയെഴുന്നേറ്റു.
ഒരു മനൊഹരമായ സ്വപ്നത്തിന്റെ വാതില്‍ കൊട്ടിയടച്ചുകൊണ്ട്‌ എന്റെ റ്റൈം പീസ്‌ എന്നെ വിളിച്ചുണര്‍ത്തിയപ്പോള്‍ സമയം ക്ര്യത്യം 7 മണി ആയിരുന്നു...................
ഇത്‌ സത്യമോ....മിഥ്യയോ എന്നു ഞാന്‍ അംബരന്നു........................
(ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം മാത്രമാണ്‌.വക്കാരി,കൊടകര,വിശ്വപ്രഭ തുടങ്ങിയ പ്രമുഖബ്ലോഗര്‍മാര്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ ഇത്‌ ബുദ്ധിമുട്ടായി തോന്നിയാല്‍ ഈ കഥ പിന്‍ വലിക്കാന്‍ ഞാന്‍ തയ്യാറാണു.അവരുടെ പേരുകള്‍ അവരോട്‌ അനുവാദം വാങ്ങതെയായതിനാല്‍ ക്ഷമിക്കണമെന്നപേക്ഷ)3 comments:

 1. അക്ബര്‍ ബുക്സിലേക്ക്‌ നിങ്ങളുടെ രചനകളും അയക്കുക
  akberbooks@gmail.com
  mob:09846067301

  ReplyDelete
 2. കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
  കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
  www.akberbooks.blogspot.com
  or
  kunjukathakal-akberbooks.blogspot.com

  ReplyDelete
 3. ഹ ഹ ഹ!
  ഇങ്ങനൊരു സാധനം ഇവിടെയിരിക്കുന്നതു് കഷ്ടി മൂന്നുകൊല്ലം കഴിഞ്ഞാണു് കണ്ണിൽ പെട്ടതു്!

  കൊള്ളാം!
  :)

  ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക