Sunday, August 10, 2008

എന്റെ പ്രണയം

അവള്‍ എന്നും അങ്ങനെയായിരുന്നു.സാഹിത്ത്യകാരന്മാര്‍ പറയുന്നതുപോലെ അടുക്കുംതോറും അകലുന്ന പ്രതിഭാസം.
എങ്കിലും ഞാനവളെ പ്രണയിച്ചു..............
സ്നിഗ്ദവും മുഗ്ദവുമായ പ്രണയം.
സ്വപ്നങ്ങള്‍ കൊണ്ടും പ്രതീക്ഷകള്‍ കൊണ്ടും എന്റെ ഹൃദയത്തില്‍ ഞാനവള്‍ക്കൊരു സ്വര്‍ണ്ണക്കൊട്ടാരം തീര്‍ത്തു.
പലപ്പോഴും ഞാനവളോടു ചോദിക്കുമായിരുന്നു....അവള്‍ എന്നിലേയ്ക്‌ വരുന്ന ദിവസത്തേപ്പറ്റി.
ഒരിക്കലും മറുപടി തരാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല...
അല്ലെങ്കില്‍
നിന്നിട്ടില്ല..
ഒരിക്കല്‍....
കര്‍ക്കിടകത്തിനും മുന്‍പേ.....
ഇടവത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ഒരു സായഹ്നത്തില്‍
അംബലത്തിന്റെ ആലിഞ്ചുവട്ടില്‍ വച്ച്‌ അവള്‍ എന്നോടു പറഞ്ഞു...
"ഞാനൊരിക്കലും നിന്റേതാവില്ല" എന്ന്

അതിനവള്‍ പറഞ്ഞ ന്യായം

"നീ പഴഞ്ചനാണ` മോഡേണാവാന്‍ നിനക്കു കഴിയില്ല.....
ഞാനോ...
ആധുനികലോകത്തിലൂടെ ഊളിയിട്ടിറങ്ങുന്ന പുത്തന്‍ പ്രവണതകളുടെ പര്യായവും......
അനുഭൂതികളുടെ ലോകത്തിലേയ്ക്കു പാറിപ്പറക്കാന്‍ കൊതിക്കുന്നവളാണു ഞാന്‍...
നിന്നില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ചാറ്റിങ്ങും ബീയര്‍ പാര്‍ലറുകളും നൈറ്റ്‌ ക്ലബ്ബുകളുമാണു എന്റെ ഫേവറൈറ്റ്സ്‌.
വിര്‍ജിനിറ്റിയെപ്പറ്റി ഞാന്‍ ബോതര്‍ ചെയ്യുന്നതേയില്ല.......
ഇനി പറയു......
നിനക്കെന്നെ വേണോ.....???

ചുണ്ടിനടിയില്‍ കിടന്ന ലഹരി ചവച്ചു തുപ്പിക്കൊണ്ടവള്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍....
അവളുടെ മുഖത്തേയ്ക്കു നോക്കി

ഭോഗത്രിഷ്ണമാത്രമുള്ള ആധുനിക കാലത്തിന്റെ മുഖത്തേയ്ക്‌..........
പിന്നെ
പതുക്കെ തിരികെ നടന്നു

"ഇല്ല എനിക്കൊരിക്കലും ഈ കാലഘട്ടത്തിലൂടെ ഇവര്‍ക്കൊപ്പം നടക്കാന്‍ കഴിയില്ല.

1 comment:

  1. വളരെ നന്നായിട്ടുണ്ടു

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക