Thursday, August 21, 2008

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍

വളരെ മനോഹരവും അന്തോഷഭരിതവുമായ ഒരു ഹര്‍ത്താല്‍ ദിനം കൂടി ഇന്നലെ കടന്നു പോയി.പ്രായോഗികമായി ഇതു സന്തോഷഭരിതമാകുന്നതു നമ്മുടെ നേതാക്കന്മാര്‍ക്കും ഗവണ്‍മന്റ്‌ ജീവനക്കാര്‍ക്കുമാണു.കാരണം അവരാണല്ലോ ജോലിയിലും നീതിയിലും കള്ളത്തരം കാണിക്കുന്നതു.

അനുസരിക്കേണ്ടതായ ഇന്ത്യന്‍ നിയമത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നമ്മുടെ രണ്ടുമൂന്നു മന്ത്രിപ്രമുഖര്‍ തിരുവനന്തപുരത്തിന്റെ വീഥികളെ രാജവീഥികളാക്കിക്കൊണ്ടു ഹെല്‍മെറ്റുപയോഗിക്കാത്ത ബൈക്കില്‍ യാത്ര ചെയ്യുന്ന മനോഹരമായ ദ്രിശ്ശ്യങ്ങള്‍ നാം മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ കണ്ടു.ഇത്രയും നാണം കെട്ട രീതിയില്‍ പരസ്യമായ നിയമലംഘനം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ അവര്‍ സഞ്ചരിച്ച വഴികളില്‍ മുഴുവന്‍ നിന്ന് സല്യൂട്ടടിച്ച പോലീസേമാന്മാര്‍ക്കെന്തു നടപടികളെടുക്കാന്‍ കഴിയും.
എന്തേ?????
അത്തരം ആശങ്കാജനകമായരീതിയില്‍ നമ്മുടെ നിയമവാഴ്ച അധ:പതിച്ചോ?

കൊല്ലത്തെ ട്രാഫിക്ക്‌ റൗണ്ടുനു സമീപം രാവിലെ മുതല്‍ രാത്രി വരെ നിന്നു ഹെല്‍മെറ്റില്ലാതെ വരുന്നവരെ മാത്രം പിടിച്ചു പെറ്റിയടിക്കുന്ന ഒരു വനിതാ പോലീസുദ്യോഗസ്ഥയുണ്ടു.!!
അത്‌ നിയമം
എന്തേ ??
മന്ത്രിമാര്‍ക്കു ഹെല്‍മെറ്റിടാത്ത്‌ വാഹനത്തില്‍ യാത്ര ചെയ്യാം എന്നു നിയമമുണ്ടോ??

മറ്റൊരു സ്ഥലത്തു, നമ്മുടെ കൊല്ലം ജില്ലയില്‍ മുന്‍പേ പറഞ്ഞ സ്ഥലത്ത്‌ ബഹുമാനപ്പെട്ട പോലീസേമാന്മാരുടെ മുന്നില്‍ വച്ച്‌ ഒരു ഓട്ടോറിക്ഷയുടെ മുന്നിലെ ചില്ല് എറിഞ്ഞുടച്ച സമരാഹ്വാനിയായ സാമുഹ്യദ്രോഹിയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ സമരാനുകൂലികള്‍ പോലീസ്‌ ജീപ്പ്പില്‍നിന്നും ബലമായി അയാളെ മോചിപ്പിച്ചുകൊണ്ടുപോകുന്ന അസുലഭ മനോഹരമായ ദ്ര്യ്ശ്യവും നമ്മള്‍ കണ്ടു.
ഇനി നിങ്ങള്‍ ആലോചിക്കൂ !!!!!
ഇത്രയും പേക്കൂത്തു ലോകത്തെവിടെയെങ്കിലും നടക്കുമോ?
ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ ഇതു നടക്കൂ

ഹര്‍ത്താല്‍ എന്ന ആയുധത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നുള്ള പഠനമാണു നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തിലെ പ്രമുഖ ഗുണ്ടകളെവച്ചു നടത്തുന്നത്‌.ഇതിന്റെ പരീക്ഷണന്‍ഹളായി മാറുന്നു ഒരോ ഹര്‍ത്താലും..

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
പിന്നെന്തു കേരളീയന്‍.??
അതുകൊണ്ട്‌....

ഹര്‍ത്താല്‍ എന്ന പ്രബുദ്ധമായ ആശയത്തെ ഇനിയും ഉയരങ്ങളിലേയ്ക്കെത്തിക്കാനുള്ള ആശയപരവും ആരോഗ്യപരവുമായ ഉന്നമനം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.അതോടൊപ്പം ഇനിയുള്ള ഹര്‍ത്താലുകള്‍ വിജയിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക്‌ പോലീസ്‌ വാഹനങ്ങള്‍ വിട്ടുകൊടുത്തു കൂടെ?
(അതുണ്ടെങ്കിലും പോലീസുകാര്‍ക്ക്‌ വല്ല്യ പ്രയോജനം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല)
കൂടെ തോക്കുകളും കണ്ണീര്‍വാതകവും കൊടുക്കണം.
ചെന്നു കേറട്ടെന്ന്....!!!
ആരുടെ നെഞ്ചത്ത്‌...?
നാട്ടുകാരന്റെ നെഞ്ചത്തേയ്കല്ലേന്ന്???
ആര്‍ക്കു ഛേദം???
നമ്മുടെ ആള്‍ക്കാരല്ലേ?

ഇതൊക്കെക്കൂടിയാകുംബോള്‍ ഹര്‍ത്താല്‍ ഒന്നു ജോറാകും.
പിന്നെ ആരെങ്കിലും ഒക്കെ ചാകും.
അങ്ങനെയുള്ള സമയത്തു പാടാനല്ലേ നമ്മള്‍ ഒരുപാടു പാട്ടുകള്‍ എഴുതുവച്ചിരിക്കുന്നത്‌.
അങ്ങനെയും നമുക്കു കുറെ രക്തസാക്ഷികളെ കിട്ടൂല്ലേന്ന്....
അന്നേരം നമുക്കു പാടാം"
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ്‌ പൊലിക്കവെ
നഷ്ടമാര്‍ക്ക്‌ ചത്തവന്റെ വീട്ടുകാര്‍ക്ക്‌
അതിന്റെ പേരില്‍ തീര്‍ക്കും നമ്മല്‍ വോട്ട്ബാങ്കുകള്‍"

6 comments:

  1. പതിവു അക്രമങ്ങള്‍,ഡയലോഗുകള്‍,അഭിനയങ്ങള്‍ ..
    ലംഘിക്കപ്പെടാന്‍ മാത്രമായി കുറെ വാക്കുകളും നിയമങ്ങളും.
    പിന്നെ ഒളിഞിരിക്കുന്ന കുറെ വാചക കസര്‍ത്തുകാരും .

    ReplyDelete
  2. കൂടെ തോക്കുകളും കണ്ണീര്‍വാതകവും കൊടുക്കണം.
    ചെന്നു കേറട്ടെന്ന്....!!!
    ആരുടെ നെഞ്ചത്ത്‌...?
    നാട്ടുകാരന്റെ നെഞ്ചത്തേയ്കല്ലേന്ന്???
    ആര്‍ക്കു ഛേദം???
    നമ്മുടെ ആള്‍ക്കാരല്ലേ?.....

    വേണ്ട എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്‍. ദുരന്തങ്ങളുണ്ടാകുമ്പോള്‍ മാത്രം വേവലാതിപ്പെടുന്ന നമുക്ക് പറയാന്‍ അധികാരമില്ല. ജനമാണ്‍ ഇതിനൊക്കെ ഉത്തരവാധി. ഹര്‍ത്താലിനെ അനുകൂലിക്കുന്ന വിഭാകത്തെക്കാളും പ്രതികൂലിക്കുന്നവരാണ് കൂടുതല്‍. അതിനാല്‍ ജനങ്ങള്‍ തെരുവിലിറങ്ങുക.

    ReplyDelete
  3. ഹര്‍ത്താല്‍ എന്തിന്?
    ഹര്‍ത്താലുകൊണ്ട് നേടുന്നതെന്ത്?
    ഹര്‍ത്താല്‍ വിജയം എന്നു പറയുമ്പോള്‍ എന്തിന്‍റെ പേരിലാണ് ഹര്‍ത്താല്‍ നടത്തിയെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു എന്നാണോ അര്‍ത്ഥം?
    ഹര്‍ത്താല്‍ ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകള്‍ ഉണ്ടാക്കി വയ്ക്കുന്ന നഷ്ടങ്ങള്‍ക്ക് അതാത് പാര്‍ട്ടി നഷ്ട പരിഹാരം കൊടുക്കുമൊ?

    ചോദ്യങ്ങള്‍ മാത്രം ബാക്കി

    ReplyDelete
  4. ഹര്‍ത്താലിനെ ഒട്ടും അനുകൂലിക്കുന്നില്ല. ഞാന്‍ സര്‍ക്കാര്‍ ജീവനക്കാരനാണ്, ഇതു വരെ ഒരു പണിമുടക്കിലും പങ്കെടുത്തിട്ടില്ല.
    ഒരു സംശയം കൂടെ,ഇരുചക്രവാഹനത്തിന്‍റെ പിന്നില്ലിരിക്കുന്നതിനു ഹെല്‍മെറ്റ് നിര്‍ബന്ധമാണോ?

    ReplyDelete
  5. ഹരി wrote:

    ബൈകിനു പിറകിലിരിക്കുന്നതു കേരളം ഭരിക്കുന്ന മന്ത്രിമാരാന്ണെങ്കിലോ? നിയമം നിറ്മിച്ച മന്ത്രിമാര്‍ക്ക് അങനെ ചെയ്യാമോ? കുറ്റം ചെയ്യുന്നതിലും കുറ്റകരമാണു കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്നറിയമോ?അത്തരത്തിലുള്ള മന്ത്രിമാര്‍ അത് ചെയ്യുന്നതിലൂദെ നിയമലംഘനം നടത്താം എന്നാണോ സര്‍ പഞു വരുന്നത്.


    സുഹൃത്തേ, ബൈക്കിനു പിന്നിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കികൊണ്ട് നിയമം ഉണ്ടോ? അങ്ങനെയില്ല എന്നാണറിവ്. ബൈക്കോടിക്കുന്നയാളല്ലേ ഹെല്‍മെറ്റ് നിര്‍ബന്ധമായും വയ്ക്കേണ്ടത്?
    അതോ എനിക്ക് തെറ്റിയതാണോ?

    ReplyDelete
  6. ഓഹ്, ബൈക്കോടിച്ചയാള് ഹെല്‍മെറ്റ് ഇട്ടിരുന്നില്ലായെന്ന് ഇപ്പൊഴാ മനസിലായത്, ക്ഷമിക്കു.


    (പിന്നേയ് ഈ പോസ്റ്റിലെ കമന്‍റ് എന്തിനാ വല്ലിടത്തും കൊണ്ട് പോയി ഇടുന്നത്? കമന്‍റ്സ് ഫോളോ അപ് ചെയ്യാനുള്ള സൌകര്യം ബ്ലോഗ്ഗര്‍.കോം തരുന്നുണ്ടല്ലൊ.)

    ReplyDelete

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക