Thursday, August 21, 2008

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍

വളരെ മനോഹരവും അന്തോഷഭരിതവുമായ ഒരു ഹര്‍ത്താല്‍ ദിനം കൂടി ഇന്നലെ കടന്നു പോയി.പ്രായോഗികമായി ഇതു സന്തോഷഭരിതമാകുന്നതു നമ്മുടെ നേതാക്കന്മാര്‍ക്കും ഗവണ്‍മന്റ്‌ ജീവനക്കാര്‍ക്കുമാണു.കാരണം അവരാണല്ലോ ജോലിയിലും നീതിയിലും കള്ളത്തരം കാണിക്കുന്നതു.

അനുസരിക്കേണ്ടതായ ഇന്ത്യന്‍ നിയമത്തെ കാറ്റില്‍പ്പറത്തിക്കൊണ്ട്‌ നമ്മുടെ രണ്ടുമൂന്നു മന്ത്രിപ്രമുഖര്‍ തിരുവനന്തപുരത്തിന്റെ വീഥികളെ രാജവീഥികളാക്കിക്കൊണ്ടു ഹെല്‍മെറ്റുപയോഗിക്കാത്ത ബൈക്കില്‍ യാത്ര ചെയ്യുന്ന മനോഹരമായ ദ്രിശ്ശ്യങ്ങള്‍ നാം മലയാളത്തിലെ പ്രമുഖ ദിനപ്പത്രങ്ങളില്‍ കണ്ടു.ഇത്രയും നാണം കെട്ട രീതിയില്‍ പരസ്യമായ നിയമലംഘനം നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ അവര്‍ സഞ്ചരിച്ച വഴികളില്‍ മുഴുവന്‍ നിന്ന് സല്യൂട്ടടിച്ച പോലീസേമാന്മാര്‍ക്കെന്തു നടപടികളെടുക്കാന്‍ കഴിയും.
എന്തേ?????
അത്തരം ആശങ്കാജനകമായരീതിയില്‍ നമ്മുടെ നിയമവാഴ്ച അധ:പതിച്ചോ?

കൊല്ലത്തെ ട്രാഫിക്ക്‌ റൗണ്ടുനു സമീപം രാവിലെ മുതല്‍ രാത്രി വരെ നിന്നു ഹെല്‍മെറ്റില്ലാതെ വരുന്നവരെ മാത്രം പിടിച്ചു പെറ്റിയടിക്കുന്ന ഒരു വനിതാ പോലീസുദ്യോഗസ്ഥയുണ്ടു.!!
അത്‌ നിയമം
എന്തേ ??
മന്ത്രിമാര്‍ക്കു ഹെല്‍മെറ്റിടാത്ത്‌ വാഹനത്തില്‍ യാത്ര ചെയ്യാം എന്നു നിയമമുണ്ടോ??

മറ്റൊരു സ്ഥലത്തു, നമ്മുടെ കൊല്ലം ജില്ലയില്‍ മുന്‍പേ പറഞ്ഞ സ്ഥലത്ത്‌ ബഹുമാനപ്പെട്ട പോലീസേമാന്മാരുടെ മുന്നില്‍ വച്ച്‌ ഒരു ഓട്ടോറിക്ഷയുടെ മുന്നിലെ ചില്ല് എറിഞ്ഞുടച്ച സമരാഹ്വാനിയായ സാമുഹ്യദ്രോഹിയെ അറസ്റ്റ്‌ ചെയ്തപ്പോള്‍ സമരാനുകൂലികള്‍ പോലീസ്‌ ജീപ്പ്പില്‍നിന്നും ബലമായി അയാളെ മോചിപ്പിച്ചുകൊണ്ടുപോകുന്ന അസുലഭ മനോഹരമായ ദ്ര്യ്ശ്യവും നമ്മള്‍ കണ്ടു.
ഇനി നിങ്ങള്‍ ആലോചിക്കൂ !!!!!
ഇത്രയും പേക്കൂത്തു ലോകത്തെവിടെയെങ്കിലും നടക്കുമോ?
ഈ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ ഇതു നടക്കൂ

ഹര്‍ത്താല്‍ എന്ന ആയുധത്തെ എങ്ങനെയൊക്കെ ഉപയോഗിക്കാം എന്നുള്ള പഠനമാണു നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കേരളത്തിലെ പ്രമുഖ ഗുണ്ടകളെവച്ചു നടത്തുന്നത്‌.ഇതിന്റെ പരീക്ഷണന്‍ഹളായി മാറുന്നു ഒരോ ഹര്‍ത്താലും..

ഹര്‍ത്താല്‍ നമ്മള്‍ വെറുത്താല്‍
പിന്നെന്തു കേരളീയന്‍.??
അതുകൊണ്ട്‌....

ഹര്‍ത്താല്‍ എന്ന പ്രബുദ്ധമായ ആശയത്തെ ഇനിയും ഉയരങ്ങളിലേയ്ക്കെത്തിക്കാനുള്ള ആശയപരവും ആരോഗ്യപരവുമായ ഉന്നമനം നമ്മുടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുണ്ടാകട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.അതോടൊപ്പം ഇനിയുള്ള ഹര്‍ത്താലുകള്‍ വിജയിപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്ക്‌ പോലീസ്‌ വാഹനങ്ങള്‍ വിട്ടുകൊടുത്തു കൂടെ?
(അതുണ്ടെങ്കിലും പോലീസുകാര്‍ക്ക്‌ വല്ല്യ പ്രയോജനം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല)
കൂടെ തോക്കുകളും കണ്ണീര്‍വാതകവും കൊടുക്കണം.
ചെന്നു കേറട്ടെന്ന്....!!!
ആരുടെ നെഞ്ചത്ത്‌...?
നാട്ടുകാരന്റെ നെഞ്ചത്തേയ്കല്ലേന്ന്???
ആര്‍ക്കു ഛേദം???
നമ്മുടെ ആള്‍ക്കാരല്ലേ?

ഇതൊക്കെക്കൂടിയാകുംബോള്‍ ഹര്‍ത്താല്‍ ഒന്നു ജോറാകും.
പിന്നെ ആരെങ്കിലും ഒക്കെ ചാകും.
അങ്ങനെയുള്ള സമയത്തു പാടാനല്ലേ നമ്മള്‍ ഒരുപാടു പാട്ടുകള്‍ എഴുതുവച്ചിരിക്കുന്നത്‌.
അങ്ങനെയും നമുക്കു കുറെ രക്തസാക്ഷികളെ കിട്ടൂല്ലേന്ന്....
അന്നേരം നമുക്കു പാടാം"
ചോരവീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ്‌ പൊലിക്കവെ
നഷ്ടമാര്‍ക്ക്‌ ചത്തവന്റെ വീട്ടുകാര്‍ക്ക്‌
അതിന്റെ പേരില്‍ തീര്‍ക്കും നമ്മല്‍ വോട്ട്ബാങ്കുകള്‍"

Sunday, August 10, 2008

എന്റെ പ്രണയം

അവള്‍ എന്നും അങ്ങനെയായിരുന്നു.സാഹിത്ത്യകാരന്മാര്‍ പറയുന്നതുപോലെ അടുക്കുംതോറും അകലുന്ന പ്രതിഭാസം.
എങ്കിലും ഞാനവളെ പ്രണയിച്ചു..............
സ്നിഗ്ദവും മുഗ്ദവുമായ പ്രണയം.
സ്വപ്നങ്ങള്‍ കൊണ്ടും പ്രതീക്ഷകള്‍ കൊണ്ടും എന്റെ ഹൃദയത്തില്‍ ഞാനവള്‍ക്കൊരു സ്വര്‍ണ്ണക്കൊട്ടാരം തീര്‍ത്തു.
പലപ്പോഴും ഞാനവളോടു ചോദിക്കുമായിരുന്നു....അവള്‍ എന്നിലേയ്ക്‌ വരുന്ന ദിവസത്തേപ്പറ്റി.
ഒരിക്കലും മറുപടി തരാന്‍ അവള്‍ക്കു കഴിയുമായിരുന്നില്ല...
അല്ലെങ്കില്‍
നിന്നിട്ടില്ല..
ഒരിക്കല്‍....
കര്‍ക്കിടകത്തിനും മുന്‍പേ.....
ഇടവത്തിന്റെ കണ്ണുനീര്‍ തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ഒരു സായഹ്നത്തില്‍
അംബലത്തിന്റെ ആലിഞ്ചുവട്ടില്‍ വച്ച്‌ അവള്‍ എന്നോടു പറഞ്ഞു...
"ഞാനൊരിക്കലും നിന്റേതാവില്ല" എന്ന്

അതിനവള്‍ പറഞ്ഞ ന്യായം

"നീ പഴഞ്ചനാണ` മോഡേണാവാന്‍ നിനക്കു കഴിയില്ല.....
ഞാനോ...
ആധുനികലോകത്തിലൂടെ ഊളിയിട്ടിറങ്ങുന്ന പുത്തന്‍ പ്രവണതകളുടെ പര്യായവും......
അനുഭൂതികളുടെ ലോകത്തിലേയ്ക്കു പാറിപ്പറക്കാന്‍ കൊതിക്കുന്നവളാണു ഞാന്‍...
നിന്നില്‍ മാത്രം ഒതുങ്ങിക്കഴിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ചാറ്റിങ്ങും ബീയര്‍ പാര്‍ലറുകളും നൈറ്റ്‌ ക്ലബ്ബുകളുമാണു എന്റെ ഫേവറൈറ്റ്സ്‌.
വിര്‍ജിനിറ്റിയെപ്പറ്റി ഞാന്‍ ബോതര്‍ ചെയ്യുന്നതേയില്ല.......
ഇനി പറയു......
നിനക്കെന്നെ വേണോ.....???

ചുണ്ടിനടിയില്‍ കിടന്ന ലഹരി ചവച്ചു തുപ്പിക്കൊണ്ടവള്‍ പറഞ്ഞു നിര്‍ത്തി.
ഞാന്‍....
അവളുടെ മുഖത്തേയ്ക്കു നോക്കി

ഭോഗത്രിഷ്ണമാത്രമുള്ള ആധുനിക കാലത്തിന്റെ മുഖത്തേയ്ക്‌..........
പിന്നെ
പതുക്കെ തിരികെ നടന്നു

"ഇല്ല എനിക്കൊരിക്കലും ഈ കാലഘട്ടത്തിലൂടെ ഇവര്‍ക്കൊപ്പം നടക്കാന്‍ കഴിയില്ല.