Sunday, April 17, 2011

ദൈവം

ഒരു നിലാവിണ്റ്റെ മധ്യത്തിലും
ഒരു കിനാവിണ്റ്റെയന്ത്യത്തിലും
ഒരു കരിന്തിരിനാളത്തിലും
പ്രതീക്ഷയായ്‌ എത്തുന്നു ദൈവം

വസന്തം വരുവാന്‍ കാതോര്‍ക്കുന്ന
ഋതുപ്പക്ഷിതന്‍ ശ്വാസനാളത്തിലും
അണുവിന്‍ സ്പന്ദനം മുഴങ്ങുന്നോരു
വിറയാര്‍ന്ന കാറ്റിലും

മഴമേഘച്ചിറകു വിരിച്ചാടിയെത്തുന്ന
മണിപ്പന്തലിട്ടൊരിടവമാസത്തിലും
കരയുവാന്‍ നേരത്തു പൊട്ടിത്തകര്‍ച്ചയായ്‌
എത്തിനോട്ടമായ്‌
വന്നെത്തുന്ന തുലാത്തിലും
സുഗന്ധം പേറി വീണ്ടും തിരിച്ചെത്തുമാ
വസന്തത്തിണ്റ്റെ യൌവ്വനത്തിലും
തുലാസു വച്ചളന്നു തിട്ടപ്പെടുത്തുമാ
ശിശിരശിഖരങ്ങള്‍ക്കു കനം വയ്ക്കുമ്പോഴും

അണ്റ്റാര്‍ട്ടിക്കയിലും
ഇങ്ങറബിക്കടലിലും
ചുംബിച്ചുതീര്‍ക്കാത്ത
സുനാമിത്തിരക
ളാടുന്നൊരിണ്റ്റോനേഷ്യ
തന്‍ തീരങ്ങളിലും
കള്ളിയാം കടലമ്മ തന്‍
ചിരിച്ചെപ്പിലും
നാളെയുടെ നാളമായ്‌.....
ഇന്നു നീ അറബിക്കടലിണ്റ്റെയറ്റത്തു കത്തിയമരുമ്പോള്‍
കിഴക്കു പിന്നെയൊരു തിരി തെളിച്ചു സന്ധ്യ മറയുമ്പോ
ളായിരം കുംങ്കുമച്ചെപ്പുതട്ടിയുടച്ചു നീ നിദ്ര തന്‍ പൂമൊട്ടു
വിടര്‍ത്തുമ്പോഴും
വിഷസര്‍പ്പങ്ങള്‍ ഫണങ്ങള്‍ വിടര്‍ത്തുന്ന
കാളിന്ദിയാം കിനാത്തീരങ്ങളിലും

ക്രിഷ്ണനെന്നും.....
ക്രിസ്തുവെന്നും....
അള്ളാഹുവെന്നും.....
വിളിപ്പേരു ചൊല്ലി
പല ജാതിയായ്‌
പല വേഷമായ്‌
പല നാമമായ്‌
പല നാട്യങ്ങളില്‍
അവനവനരങ്ങു നിറഞ്ഞാടി
കോട്ട കൊത്തളങ്ങള്‍ തട്ടിത്തകറ്‍ത്ത്‌
പല നിറ ക്കൊടിക്കൂറകള്‍ നാട്ടി
ഹന്ത തന്‍ രക്തപുഷ്പങ്ങള്‍ പേറി
സോദരഹ്റിദയത്തിലാഴ്ത്തിയ
കഠാരതന്നഗ്രത്തു ചിതറിയ ചോരയിലും
കരുണ കൈമോശം വന്നൊരാ മനസ്സുകളില്‍
നീ നളെയുടെ പ്രതീക്ഷയായ്‌
സ്നേഹമായ്‌.....
ത്യാഗമായ്‌.....
ദൈവമായ്‌ എത്തുമെന്നശിപ്പു ഞാന്‍


No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക