Monday, April 18, 2016

ചിതലുകൾ

ഛായo തേയ്ക്കാത്ത പൂക്കൾ
വീണുകിടക്കുന്നു.....
വാടിക്കരിഞ്ഞ കുറെ മോഹങ്ങളുo,
ഇഷ്ടങ്ങളുo,
സ്വപ്നങ്ങളുo.
വരണ്ട മണ്ണ് രക്തമയമാണ്!
മനസ്സ് പോലെ വിഷമയവുo!
എങ്കിലുo കിളിർക്കാൻ കൊതിക്കുന്ന
കുറേ ചപലമോഹങ്ങളുണ്ട് .
മണ്ണിലല്ല...
മനസ്സിൽ.
കാമാർത്തിയിൽ കടഞ്ഞ
ശരീരങ്ങളുണ്ട് ,
രമിക്കുവാൻ കൊതിക്കുന്ന
ബ്രഹ്മചാരികളുണ്ട്,
രാ്രതിയെ പ്റണയിക്കുന്ന
കൂമനുണ്ടുള്ളിൽ,
പിന്നെ.......
മണമുണ്ട് ചുറ്റിലും....
പൂവിൻ്റെയല്ല....
പുഴുവരിച്ച സ്വപ്നങ്ങളുടെയും,
വെയിലെരിച്ച മോഹങ്ങളുടെയും,
ചിതലരിച്ചൊരാത്മാവിൻ്റെയും,
വെന്തുമരിച്ചൊരുച്ചവെയിലെൻ്റയും
നിത്യ നിരാമയനിർവൃതി
പേറിയൊരു സുഗന്ധമാണ്

വിരക്തിയാണ്....
വെറുപ്പാണ്.....
മോഹങ്ങളെത്തിന്ന് വയർ
നിറച്ച കാലത്തിനോട്

അറപ്പാണ്.....
ദേഷ്യമാണ്.....
സമയത്തിനെത്തിന്ന് മടി
പിടിച്ചൊരെന്നോട്
വിരഹo വച്ചു നീട്ടിയ നിന്നോട്
നിന്നെപ്പ്റണയിച്ചൊരെന്നോട്
അച്ചുതണ്ടിൽ കറങ്ങുന്നൊരീ
ഭൂമിയോട്
നമ്മെപ്പഴിക്കുന്ന,
വയറുവീർത്തൊരാമാശയത്തോട്

അനുകമ്പയാണ്,
വിശപ്പിനോട്,
വിടരാനൊരുങ്ങുന്ന പൂവിനോട്,
മുഗ്ധമാം നിൻ്റെ പ്രണയത്തിനോട്,
സ്വപ്നങ്ങളെറിഞ്ഞു തന്ന
നീല നിറമുള്ള പുലരിയോട്,
ചോര ചാലിച്ചു മരണത്തിലേയ്ക്കു
ചാടി മരിച്ച സായന്തനങ്ങളോട്.
നിന്നെയെനിക്കു തന്നൊരി
ന്നലെയുടെ ഹൃദയശുദ്ധിയോട്

നിലയ്ക്കാത്തൊരമർഷമാണ്!
നിന്നെയറിയാൻ വെെകിയൊ
രെൻ്റെ മനസ്സിനോട്,
നിന്നെപ്പുണരാൻ വെമ്പുന്ന
മരണത്തിനോട്,
നിന്നിൽ നിന്നകലാൻ പറഞ്ഞ
കാലത്തിനോട്,
എന്നിൽ വീണുരുകിത്തിള
യ്ക്കുന്ന കാമത്തിനോട്,
നന്മ നീട്ടാത്ത വേനലിനോട്,
പുഴ തിന്ന മഴയോട്,
മരം തിന്ന മഴുവിനോട്,
മഴു പിടിച്ച മനസ്സിനോട്
ഇപ്പോൾ,
ഓർമ്മകളുടെ ചില്ലകളിൽ
കടവാവലുകളുടെ കൂടാണ്
ഓർക്കുമ്പോഴിരുട്ടുo....
വാവലുകൾ തിന്നുവളർന്ന
തെൻ്റെ സ്വപ്നങ്ങളാണ്,
പെറ്റിട്ട വയറിൻ്റെ മോഹങ്ങളുo,
കെെപിടിച്ചെഴുതാൻ പഠിപ്പി
ച്ചൊരച്ഛൻ്റെ സ്വപ്നങ്ങളും
ഒടുവിലോർമ്മയിലെരിയുന്നതു
ഞാൻ തന്നെയാണ്...

No comments:

Post a Comment

നിങ്ങളുടെ വിലയേറിയ അഭിപ്രായം ഇവിടെ എഴുതുക